ചെന്നൈ • കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ജയലളിത സുഖം പ്രാപിച്ചു വരികയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രോഗ വിമുക്തി ആശംസിക്കാനായാണ് എത്തിയത്. ജയലളിത വേഗം ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജയലളിതയെ കാണാന്‍ ആശുപത്രിയിലെത്തിയ പഴയ ദത്തുപുത്രന് വി.എന്‍. സുധാകറിനു പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. വൈകിട്ട് ആറുമണിയോടെയെത്തിയ സുധാകര്‍ 40 മിനിറ്റോളം കാറില്‍ കാത്തിരുന്നെങ്കിലും അനുമതിയില്ലെന്നു അറിയിച്ചതോടെ മടങ്ങി.ജയലളിതയ്ക്കു കൂടുതല്‍ കാലം ചികില്‍സ തുടരേണ്ടി വരുമെന്നാണ് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ജയയെ പരിശോധിച്ചു. ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബീലും ഇന്നലെ വീണ്ടും ജയയെ പരിശോധിച്ചു. ശ്വസന സഹായിയും ആന്റിബയോട്ടിക്കുകളും തുടരുന്നുണ്ട്.