രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

227

ന്യൂഡല്‍ഹി • കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം പരാമര്‍ശങ്ങളാണ് ട്വിറ്ററിലുള്ളത്. ‘ഞാന്‍ മിടുക്കനാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, എനിക്ക് അഞ്ചു വയസുകാരന്റെ ബുദ്ധിയേ ഉള്ളൂ’- ഇങ്ങനെയാണ് ഹാക്ക് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ഒരു പോസ്റ്റ്. മറ്റുള്ളവ തീര്‍ത്തും അശ്ലീലമായ പ്രയോഗങ്ങളാണ്. പോസ്റ്റ് ചെയ്ത പല കമന്റുകളും നീക്കം ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY