സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് മോദി കോടികള്‍ കൈപ്പറ്റി : രാഹുല്‍ ഗാന്ധി

183

ന്യൂഡല്‍ഹി• പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഴിമതി അഴിമതി നടത്തിയതിന്റെ തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ഈ സമയത്ത് സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍നിന്ന് മോദി കോടികള്‍ വാങ്ങിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിലെ മെഹ്സാനയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു മെഹ്സാന. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ ആറു മാസത്തിനിടയില്‍ ഒമ്ബതു തവണ സഹാറ ഗ്രൂപ്പിന്റെ കൈയില്‍‍നിന്ന് കോടികള്‍ കോഴ വാങ്ങി. ആദായനികുതി വകുപ്പിന് ഇതു സംബന്ധിച്ച എല്ലാ രേഖകളുമുണ്ട്. 2013ല്‍ 2.5 കോടി രൂപ വാങ്ങിയതിനും ആദായനികുതി വകുപ്പ് രേഖകളുണ്ട്. ഇത് അന്വേഷിക്കുമോ എന്ന് മെഹ്സാനയിലെ റാലിയില്‍ രാഹുല്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY