രാഹുല്‍ ഗാന്ധിയുടെ കീറിയ കുര്‍ത്ത തയ്പ്പിക്കാന്‍ നൂറു രൂപ സംഭാവന നല്‍കി അഭിഭാഷകന്‍

224

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീറിയ കുര്‍ത്ത തയ്പ്പിക്കാന്‍ നൂറു രൂപ സംഭാവന നല്‍കി അഭിഭാഷകന്‍ . ദിനേഷ് കുമാര്‍ ദീക്ഷിതെന്ന അഭിഭാഷകനാണ് രാഹുല്‍ ഗാന്ധിക്ക് 100 രൂപ അയച്ചു കൊടുത്തത്. ഇന്നലെ ഗാസിയാബാദില്‍ നിന്ന് മറ്റൊരാളും രാഹുലിന് 100 രൂപ അയച്ചു കൊടുത്തിരുന്നു. റിഷികേശില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ വച്ചാണ് തന്റെ കീറിയ കുര്‍ത്ത രാഹുല്‍ ഉയര്‍ത്തിക്കാട്ടിയത് . രാഹുലിന്റെ ദാരിദ്ര്യവും നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് വിദേശ യാത്രകളുള്‍പ്പെടെ തീരെ ചെറിയ തുകയ്ക്ക് നടത്തേണ്ടി വന്നത് മനസ്സിലാക്കുന്നുവെന്നും രൂപയ്ക്കൊപ്പം അയച്ച കത്തില്‍ ദിനേഷ് കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ കുര്‍ത്ത കീറിയതാണെന്നും ഇത് തന്നെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നുമാണ് രാഹുല്‍ ഋഷികേശില്‍ പറഞ്ഞത് . എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിങ്ങള്‍ക്കിങ്ങനെ കാണാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും രാഹുലിനെതിരെ പരിഹാസങ്ങള്‍ നിറഞ്ഞിരുന്നു .

NO COMMENTS

LEAVE A REPLY