ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ബിഹാര്‍ ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാനത്ത് മാറ്റങ്ങളുണ്ടാക്കാന്‍ രണ്ട് യുവനേതാക്കള്‍ ഒന്നിച്ചിരിക്കുകയാണെന്ന് അഖിലേഷ് യാദവും പറഞ്ഞു. ത്സാന്‍സിയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇവരും. മോദിയുടെ നോട്ട് അസാധുവാക്കലിനെ മാധ്യമങ്ങള്‍ പ്രകീര്‍ത്തിച്ചു. മോദിയെ പേടി കാരണം ഇവര്‍ക്ക് സത്യം പോലും പറയാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം മുന്നോക്കവോട്ടുകളും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സംയുക്തറാലികള്‍ സംഘടിപ്പിക്കുന്നത്. മൂന്നാം ഘട്ടവോട്ടെടുപ്പ് ദിവസം ത്സാന്‍സിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച രാഹുലും അഖിലേഷും ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോദിയെപ്പോലെ രാഹുല്‍ഗാന്ധിയും വിമര്‍ശിച്ചും കളിയാക്കിയുമാണ് റോഡ്‌ഷോയെ സജീവമാക്കുന്നത്. രണ്ട് കുടുംബങ്ങളുടെ സഖ്യമാണ് എസ്പി കോണ്‍ഗ്രസ് സഖ്യമെന്ന മോദിയുടെ വിമര്‍ശത്തെ അതേ നാണയത്തില്‍ തന്നെ അഖിലേഷ് തിരിച്ചടിച്ചു. രണ്ട് കുടുംബങ്ങളല്ല രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കായി രണ്ട് യുവനേതാക്കള്‍ ഒന്നിച്ചുവെന്നായിരുന്നു അഖിലേഷിന്റെ മറുപടി.തെരഞ്ഞെടുപ്പിന് ശേഷം മോദിയുടേയും ബിജെപി നേതാക്കളുടേയും രക്തസമ്മര്‍ദ്ദമായിരിക്കും കൂടുമെന്ന മുന്നറിയിപ്പും അഖിലേഷ് നല്‍കി. ബിജെപിയെയും മോദിയേയും മാത്രം ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇരു നേതാക്കളും നടത്തുന്നത്.