ഭോപ്പാൽ : മധ്യപ്രദേശിലെ മൻദ്സോറിൽ നടന്ന പെലീസ് വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഘട്ടത്തിൽ രാഹുൽ പ്രദേശം സന്ദർശിക്കുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കുമെന്ന് വ്യക്തമാക്കിയാണ് നടപടിയെന്നാണ് വിശദീകരണം. ഡൽഹിയിൽ നിന്ന് ഭോപ്പാലിൽ എത്തി കർഷകരുടെ വീടുകൾ സന്ദർശിക്കാൻ എത്തുമ്പോൾ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുതൽ തടങ്കലാണെന്നാണ് ലഭിക്കുന്ന വിവരം.