ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരേ ആക്രമണം

195

അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഗുജറാത്തിലെ ബനസ്കഡയില്‍ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. ദരേലയിലെ ലാല്‍ ചൗക്കില്‍ വെച്ചാണ് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ രാഹുലിന്റെ വാഹനത്തിന് നേരെ സിമന്റ് കട്ട കൊണ്ട് എറിയുകയായിരുന്നു. തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പ്രതികരിച്ചു.

NO COMMENTS