ഗോരഖ്പുരില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

282

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ഗോരഖ്പുരില്‍ മരിച്ച കുട്ടികളുടെ വീടുകളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 70 ല്‍ അധികം കുട്ടികള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് രാഹുലിന്റെ സന്ദര്‍ശനം. അഞ്ചു തവണ ഗോരഖ്പുരില്‍ നിന്നുള്ള എംപിയായിരുന്നിട്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിആര്‍ഡി ആശുപത്രിക്കായി ഒന്നും ചെയ്തില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍, അഖിലേഷ് യാദവിന്റെയും മായാവതിയുടെയും നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളാണ് സംസ്ഥാനത്തിന്റെ നിലവിലുള്ള അവസ്ഥയ്ക്ക് കാരണമെന്നും യോഗി ആരോപിച്ചിരുന്നു.

NO COMMENTS