മുത്തലാഖ് : സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് രാഹുല്‍ ഗാന്ധി

195

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്കുവേണ്ടി പോരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും വിധിയെ സ്വാഗതം ചെയ്തിരുന്നു. വിധി മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. സമുദായത്തിലെ വിവേചനങ്ങളില്‍നിന്നും അവര്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു.

NO COMMENTS