അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നങ്ങള്‍ വില്‍ക്കുന്ന വ്യക്തിയാണെന്നു പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പാവങ്ങള്‍ക്ക് സ്വപ്നങ്ങള്‍ വില്‍ക്കുകയാണ്. 2030 ല്‍ ഇന്ത്യക്കാര്‍ക്ക് ചന്ദ്രനെ കൊണ്ടു തരാം എന്നു പറയുന്നു. പ്രധാനമന്ത്രി ഗുജറാത്തില്‍ 2022 ല്‍ ദാരിദ്ര്യം ഇല്ലാതാക്കുമെന്നു അവകാശപ്പെടുന്നു. 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച വ്യക്തിയാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇനി മോദി ഗുജറാത്തിലെ ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. എല്ലാ ഗുജറാത്തികള്‍ക്കും 2025 ല്‍ ചന്ദ്രനെ തരും. പിന്നീട് എല്ലാ വീടുകളിലും 2028 ല്‍ ചന്ദ്രനെ തരും. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം രാജ്യത്തിലെ എല്ലാവര്‍ക്കും മോദിജി ചന്ദ്രനെ നല്കുമെന്നു രാഹുല്‍ പറഞ്ഞു