ന്യൂഡല്‍ഹി: നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് മേലുള്ള ടോര്‍പിഡോകളാണ്. നോട്ട് നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് ഇന്ത്യയുടെ ദുഖദിനമായിരുന്നു. ജിഎസ്ടി മികച്ച ആശയമായിരുന്നെങ്കിലും നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.