നരേന്ദ്ര മോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അട്ടിമറിച്ചെന്ന് രാഹുല്‍ ഗാന്ധി

124

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒരു വ്യവസായിക്കു വേണ്ടി അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഉള്‍പ്പെട്ടതിനെയാണു രാഹുല്‍ ചോദ്യം ചെയ്തത്. പ്രതിരോധ മേഖലയില്‍ പരിചയമില്ലാത്ത റിലയന്‍സിന് എങ്ങനെയാണ് ഈ കരാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്നു രാഹുല്‍ ചോദിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രഞ്ച് കമ്ബനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ കരാറുമായി മുന്നോട്ടു പോയി. ആദ്യം 126 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി സര്‍ക്കാര്‍ മാറ്റം വരുത്തി 36 വിമാനങ്ങളാക്കി. എന്നാല്‍, കൂടിയ വിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

NO COMMENTS