നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി

160

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷേ 500, 1000 രൂപ നോട്ടുകളെ നരേന്ദ്രമോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബര്‍ എട്ടുമുതല്‍ തെരുവില്‍ നിര്‍ത്തിച്ചതെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലം വഴിയാധാരമായത് സാധാരണക്കാരയ ജനങ്ങളാണ്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളില്‍ തെരുവില്‍ നോട്ടുകള്‍ക്കായി വരി നിന്നത് ആരെങ്കിലും കണ്ടുവോയെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. നിങ്ങള്‍ തെരുവില്‍ വരി നില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ പിന്‍വാതിലൂടെ ബാങ്കിലെത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. നോട്ട് നിരോധനം കൊണ്ട് യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

NO COMMENTS