ഗുജറാത്ത് : രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഗുജറാത്തിലെത്തുന്നത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് നോമിനേഷന്‍ നല്‍കിയതിന് ശേഷമാണ് ഇന്ന് രാഹുല്‍ പ്രചാരണ പരിപാടിയിലേക്ക് വീണ്ടും കടക്കുന്നത്. കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന കച്ച്, മോബ്രി, സുരേന്ദ്രനഗര്‍ എന്നീ ജില്ലകളിലാണ് ഇന്ന് രാഹുലിന്റെ പ്രചാരണം. കഴിഞ്ഞ പര്യടനത്തിനിടെ സോംനാഥ് ക്ഷേത്രത്തിലെ അഹിന്ദു രജിസ്റ്ററില്‍ രാഹുല്‍ ഒപ്പിട്ടെന്ന വിവാദം ഇപ്പോഴും ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ട്. മോദി, അമിത് ഷാ, അടക്കമുള്ള നേതാക്കള്‍ രാഹുലിന്റെത് കപട ഭക്തിയാണെന്നാണ് വോട്ടര്‍മാരോട് പറയുന്നത്. കാര്‍ഷികകടം എഴുതിത്തള്ളലടക്കമുള്ള ഒട്ടേറെ ക്ഷേമ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മോദി, രാഹുല്‍ പോരാട്ടമായി മാറുകയാണ്.