അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസ്സിന് തന്നെയെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ വികസനം ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായത്. 90 ശതമാനം സ്കൂളുകളും കോളേജുകളും ഇവിടെ സ്വകാര്യവത്കരിക്കപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 22 വര്‍ഷമായി ഗുജറാത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും, ബി.ജെ.പി നടപ്പാക്കിയ തെറ്റായ സാമ്ബത്തിക നയങ്ങള്‍ കോണ്‍ഗ്രസ്സ് ശരിയാക്കിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. മണി ശങ്കര്‍ ഐയ്യര്‍ മോശം പരാമര്‍ശം നടത്തിയ വിഷയത്തില്‍ കോണ്‍ഗ്രസ്സ് തക്കതായ നടപടി സ്വീകരിച്ചിരുന്നെന്നും, എന്നാല്‍ മന്‍മോഹന്‍ സിങ്ങിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങളും അംഗീകരിക്കാനാവില്ലെന്നും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ശക്തമാക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും, അക്കാര്യം ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ മനസിലാകുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
താന്‍ ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ മാത്രം സന്ദര്‍ശിച്ചു എന്നത് ബി.ജെ.പി ഉണ്ടാക്കിയ കഥയാണെന്നും, തനിക്കെന്തുകൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചൂകൂടായെന്നും, കേദാര്‍നാഥ് ക്ഷേത്രവും സന്ദര്‍ശിച്ചിട്ടുണ്ടെന്നും, അത് ഉത്തരാഖണ്ഡിലാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ഗുജറാത്തിലെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് താന്‍ നടത്തിയതെന്നും, ക്ഷേത്രത്തില്‍ പോകുന്നത് തെറ്റാണോയെന്നും രാഹുല്‍ ആരാഞ്ഞു.