രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു

265

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിന് പുലിവാലായത്. കൂടാതെ രാഹുലിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെയും കേസുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്

NO COMMENTS