നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് രാഹുൽഗാന്ധി.

192

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ ‌ഞാൻ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ ബഹുമാനിക്കുന്നു.” രാഹുൽ പറഞ്ഞു. ഒഡിഷയിൽ നടന്ന ‘ഭുവനേശ്വർ ഡയലോഗ്’ എന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്” രാഹുൽ പറഞ്ഞു. നേരത്തേ ലോക്സഭയിൽ വച്ച് മോദിയെ രാഹുൽ ആശ്ലേഷിച്ചത് ഏറെ ചർച്ചയായതാണ്.

”എന്നെയും കോൺഗ്രസ് പാർട്ടിയെയും അദ്ദേഹം വെറുക്കുന്നുവെന്ന് എനിക്കറിയാം. അതാണ് ആർ പാർട്ടിയുടെ രീതിശാസ്ത്രം. പക്ഷേ ഞാൻ അങ്ങനെയല്ല. ഞങ്ങളുടെ പാർട്ടിയോ ഞാനോ ആരെയും വെറുക്കാറില്ല.” രാഹുൽ വ്യക്തമാക്കി.

NO COMMENTS