ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നയങ്ങളും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബുദ്ധിയും രാജ്യത്തിന്റെ സമ്ബത്ത് വ്യവസ്ഥയെ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി. ഈ വര്‍ഷത്തെ ജിഡിപി 6.5 ശതമാനമായി കുറയുമെന്ന കേന്ദ്ര സര്‍ക്കാര്‍ കണക്കിനെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ജി.ഡി.പി എന്നാല്‍ ഗ്രോസ് ഡിവിസിവ് പൊളിറ്റിക്സ് ആയി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം 7.1ഉം 2015-16ല്‍ 8 ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഈ നിലയില്‍ നിന്നാണ് വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. നാല് വര്‍ഷമായി ലോക്പാലും ലോകായുക്ത ബില്ലും പാസാക്കാതിരിക്കുന്ന മോദി സര്‍ക്കാരിനെ കഴിഞ്ഞ ദിവസവും രാഹുല്‍ വിമര്‍ശിച്ചിരുന്നു. കള്ളപ്രചാരങ്ങള്‍ മോദി അവസാനിപ്പിക്കണമെന്നും ട്വീറ്റിലൂടെ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.