ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന വീക്ഷിക്കാന്‍ ആറാം നിരയില്‍ ഇരിപ്പിടം അനുവദിച്ചത് താന്‍ കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും പബ്ളിസിറ്റിക്കായുള്ള പ്രകടനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്ബോള്‍ നാലാം നിരയിലായിരുന്നു രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം നല്‍കിയത്. ഒടുവില്‍ സാധാരണകാര്‍ക്കൊപ്പം ആറാം നിരയില്‍ ഇരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനും രാഹുലിനൊപ്പമായിരുന്നു ഇരിപ്പിടം. മുന്‍പ് മുന്‍നിരയിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷര്‍ ഇരുന്നിട്ടുള്ളത്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.