രാഹുല്‍ ഗാന്ധി ഇന്ന് അയോദ്ധ്യയില്‍

165

അയോദ്ധ്യ: രാഹുല്‍ ഗാന്ധി ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനം എന്നാണ് സൂചന. അയോദ്ധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും എന്നാല്‍ രാഹുല്‍ രാമജന്മഭൂമി സന്ദര്‍ശിക്കുമോ എന്ന് വ്യക്തമല്ല. പ്രചരണ സംഘത്തലവന്‍ പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നാണ് വിവരം. ഹിന്ദു താത്പര്യങ്ങള്‍ ഉയത്തികൊണ്ട് വന്ന് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനാണ് രാഹുലിന്റെ ശ്രമം.അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം വാരണാസി സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമാണിത്. കാശി ക്ഷേത്രം മാത്രമാണ് അന്ന് അവര്‍ സന്ദര്‍ശിച്ചത്.ബാബറി മസ്ജിത് തകര്‍ന്ന ശേഷം ആദ്യമായാണ് നെഹ്രു കുടുമ്ബത്തില്‍ നിന്നൊരാള്‍ അയോദ്ധ്യ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. മുന്‍പ് രാജീവ് അവിടെ സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല് 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ചേര്‍ന്ന് ബാബറി മസ്ജിത് പൊളിച്ചത്.

NO COMMENTS

LEAVE A REPLY