പൊതുബജറ്റ് നിരാശാജനകമെന്ന് രാഹുല്‍ ഗാന്ധി

282

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ പൊതുബജറ്റ് നിരാശാജനകമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റ് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിലവില്‍ അവര്‍ക്ക് ന്യായവില തന്നെ ലഭിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് ഇവിടെ തൊഴിലില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 4 വര്‍ഷം കഴിഞ്ഞു, കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത ന്യായവില ഇപ്പോഴും തുടരുന്നൂ. 4 വര്‍ഷങ്ങള്‍ കഴിഞ്ഞു, യുവാക്കള്‍ക്ക് ജോലിയില്ല, ഇനി ഒരു വര്‍ഷം കൂടി മാത്രം, നന്ദി. ബജറ്റിനെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാല്‍, കര്‍ഷകരുടെയും ഗ്രാമീണ ജനതയുടെയും പ്രശ്നങ്ങള്‍ ബജറ്റിനപ്പുറമാണെന്നും, അവരുടെ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ട്വീറ്റ് ചെയ്തു.

NO COMMENTS