ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്‌എസിനേയും സംഘപരിവാറിനെയും നേരിടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്ബൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ബിജെപി രാജ്യത്ത് വിദ്വേഷമുണ്ടാക്കുകയാണ്. നമ്മള്‍ സ്നേഹമാണ് മുന്നോട്ടുവെക്കുന്നത്. ഈ രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യവും ക്ഷേമവുമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈ കേവലം ഒരു പാര്‍ട്ടി ചിഹ്നം മാത്രമല്ല. അത് രാജ്യത്തെ ഒരുമിപ്പിക്കുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.