ന്യൂഡല്‍ഹി : കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദം ഇറാക്ക് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇറാക്കിലെ ഐ.എസ് ക്യാമ്ബില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട വിമര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഫേസ്ബുക്ക് വിവാദ വാര്‍ത്ത കെട്ടിച്ചമച്ചതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരണം നടത്തിയത്.