ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് ക്ഷാമത്തിന് കാരണം നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം നല്‍കിയാണ് മോദി പ്രധാനമന്ത്രിയായത്. എന്നാല്‍, ജനങ്ങള്‍ ഇപ്പോഴും നോട്ടിനായി വരിനില്‍ക്കുകയാണ്. നരേന്ദ്ര മോദി രാജ്യത്തെ ബാങ്കിംഗ് സംവിധാനം തകര്‍ത്തു. നമ്മുടെ പോക്കറ്റില്‍ നിന്ന് നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടുകൊടുത്തെന്നും രാഹുല്‍ ആരോപിച്ചു. 30,000 കോടി രൂപകൊണ്ട് നീരവ് മേദി മുങ്ങിയിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.