ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് സത്യം കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് രാഹുല്‍ ഗാന്ധി

154

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് സത്യം കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ലോയയെ ഇന്ത്യക്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞും. ലോയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. പ്രതീക്ഷ നശിച്ചതായും എല്ലാം ആസൂത്രിതമാണെന്നും ലോയയുടെ കുടുംബം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എനിക്ക് അവരോട് പറയാനുള്ളത് പ്രതീക്ഷ ഉണ്ട് ഇന്ത്യന്‍ ജനതയ്ക്ക് സത്യം കണ്ടെത്താനാകുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

NO COMMENTS