നരേന്ദ്ര മോദി ദലിത് വിരുദ്ധനെന്ന് രാഹുല്‍ ഗാന്ധി

215

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ഡിഎ സര്‍ക്കാരും ദളിത് വിഭാഗത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിത് വിഭാഗത്തിന്‍റെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ കല്‍ഗിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. കര്‍ണാടകത്തെ കൊള്ളയടിച്ച റെഡ്ഡി സഹോദരന്മാരെ മോദി നിയമസഭയിലേക്ക് അയക്കാന്‍ ശ്രമിക്കുയാണെന്നും രാഹുല്‍ പറഞ്ഞു. ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്നത് ‘ബേട്ടി ബചാവോ ബിജെപി എംഎല്‍എ സെ’ എന്നായി മാറിയെന്നും രാഹുല്‍ പരിഹസിച്ചു.

NO COMMENTS