ബെംഗളൂരു: കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി വിജയം ആഘോഷിക്കുമ്ബോള്‍ രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.