ആർ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ് ; രാഹുൽ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി

199

ന്യൂഡൽഹി : ആർ എസ് എസ് ആണ് ഗാന്ധി വധം നടത്തിയതെന്ന പരാമർശത്തിനെതിരേയുള്ള കേസിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആർഎസ്എസിന്റെ രാജേഷ് കുന്താണ് ക്രിമിനൽ അപകീർത്തിക്കേസ് നൽകിയത്. 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിനാണ് ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേ രാഹുലിനെതിരേ കേസുകൊടുത്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ച്‌ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച്‌ ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. ‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പ്രസംഗം

NO COMMENTS