മുംബൈ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോക്സോ നിയമം ലംഘിച്ചതിന് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. ജല്‍ഗാവില്‍ ആക്രമണത്തിനു ഇരയായ കുട്ടികളുടെ വീഡിയോ രാഹുല്‍ പങ്കു വച്ചിരുന്നു. കുട്ടികുടെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അമല്‍ ജാദവ് എന്നയാളുടെ പരാതിയിന്‍ മേലാണ് നോട്ടീസ്. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്ജാതിക്കാരന്റെ കുളത്തില്‍ നീന്തിയതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുട്ടികളെ മര്‍ദിക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെക്കുകയും ബി.ജെ.പി, ആര്.എസ്. എസ് അതിക്രമങ്ങള്‍ക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്.