ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേര്‍ന്ന് ‘രക്ഷിക്കൂ രക്ഷിക്കൂവെന്ന്’ നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയത്. ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയില്‍ വെച്ചായിരുന്നു മോദി പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ വിമര്‍ശിച്ചത്.
രാഹുലിന്റെ മറുപടി :
പ്രഭോ,സഹായത്തിനായുള്ള നിലവിളികള്‍ തൊഴില്‍രഹിതരായ ദശലക്ഷക്കണക്കിന് യുവാക്കളുടേതാണ്, ദുരിതത്തിലായ കര്‍ഷകരുടേതാണ്, അടിച്ചമര്‍ത്തപ്പെട്ട ദളിതുകളുടെയും ആദിവാസികളുടെയും പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടേതുമാണ്, തകര്‍ന്ന ചെറുകിട വ്യാപാരികളുടേതുമാണ്. നിങ്ങളുടെ ദുര്‍ഭരണത്തില്‍നിന്നും കഴിവില്ലായ്മയില്‍നിന്നും മോചിതരാക്കാന്‍ അവര്‍ യാചിക്കുകയാണ്.
നൂറുദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.