അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി; ആര്‍ജെഡി നേതാവ് തേജസ്വി യാദവ്

147

പാറ്റ്‌ന: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റു പാര്‍ട്ടികളെയെല്ലാം ഒന്നിച്ച്‌ കൊണ്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ യു പി എ റാലിയില്‍ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.ഗാന്ധി കുടുംബത്തില്‍ നിന്നും ഒരു അംഗം ബീഹാറില്‍ ഒരു ബഹുജനറാലിയില്‍ പങ്കെടുക്കുന്നത് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡല്‍ പ്രക്ഷോഭകാലത്ത് ബീഹാറില്‍ അടിപതറിയ കോണ്‍ഗ്രസിന് പിന്നീട് ഇവിടെ ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്‌വാഹയ്ക്കും, ജിതന്‍ റാം മാഞ്ചിയ്ക്കും കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിരുന്നെങ്കിലും അവസാനനിമിഷം വരെ റാലിയില്‍ പങ്കെടുക്കുന്ന കാര്യം ഇവര്‍ വ്യക്തമാക്കിയിരുന്നില്ല.റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി അനില്‍ അംബാനിക്ക് ലാഭമുണ്ടാക്കി കൊടുത്തെന്ന ആരോപണം രാഹുല്‍ ഗാന്ധി റാലിയില്‍ ആവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍, എന്നിവരും റാലിയില്‍ പങ്കെടുത്തു.

NO COMMENTS