മോദിയെ നാഗ്പൂരിലേക്ക് തന്നെ തിരിച്ചയയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി.

35

നരേന്ദ്ര മോദിയെ നാഗ്പൂരിലേക്ക് തന്നെ തിരിച്ചയയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരുനെല്‍വേലി സെന്റ്. സേവ്യര്‍ കോളജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. സംവാദത്തിനിടെ രാഹുല്‍ നരേന്ദ്രമോദിയെ ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇതുകേട്ട ഒരു വിദ്യാര്‍ത്ഥി ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മോദി ആരാണ് എന്ന് ചോദിച്ചു. ആരുമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

നേരത്തേ, വനിതാ സംവരണത്തെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ‘സ്ത്രീ സംവരണത്തെ അനുകൂലിക്കുന്നു, സമൂഹത്തിലെ ഓരോ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ മുന്‍ നിരയില്‍ കൊണ്ടു വരണം’. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികളോടും അഭിഭാഷകരോടും നടത്തിയ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

‘എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രുവാണ് മോദി. ശക്തനായ ശത്രുവിനോടാണ് പോരാട്ടം. പണാധിപത്യം പുലര്‍ത്തുന്ന ശത്രുവാണദ്ദേഹം. ഈ പോരാട്ടത്തില്‍ നമ്മള്‍ ജയിക്കും. മോദിയെ നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കും’.- രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

NO COMMENTS