അസം : ഞാന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്റെ പേര് നരേന്ദ്ര മോദിയെന്നല്ല. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തി നിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി ആക്രമിച്ച് കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നിങ്ങള്‍ക്ക് അസമിലെ കര്ഷകരെക്കുറി ച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടി.വി ഓണ്‍ ചെയ്താല്‍ മതി. അദ്ദേഹം ഇന്ത്യയോട് 24 മണിക്കൂറും നുണപറയുകയാണ് -രാഹുല്‍ പറഞ്ഞു. പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തരോട് സംസാരിക്കുകയും ചെയ്തു.
കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും. പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.