വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കണമെന്ന സമ്മർദമാണ് കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുള്ളത്. രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ ഈ സീറ്റുകളിൽ സമുദായ സമവാക്യങ്ങൾ കണക്കിലെടുത്തുള്ള സ്ഥാനാർഥി നിർണയം നീണ്ടുപോയേക്കും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കോൺഗ്രസി ന്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടക്കാനിരിക്കെയാണ് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയുമോയെന്ന ആശങ്ക.
കഴിഞ്ഞതവണ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന ധാരണ കേരളത്തിലെ വോട്ടർമാരിലുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചി രുന്നു. ഭൂരിഭാഗം സീറ്റുകളും ജയിച്ചതിന് പിന്നിൽ രാഹുൽ ഇഫക്ട് ഉണ്ടായിരുന്നുവെന്നാണ് കെപിസിസി വിലയിരുത്തൽ. ഇക്കുറിയും ഈ പരീക്ഷണത്തിലാണ് കോൺഗ്രസിന്റെ നോട്ടം.