മുംബൈ: ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താന്‍ മുംബൈയിലെ ഭോയ്‌വാഡ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് നടപടി.
സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ ആഗ്രഹിച്ചെന്നും കോണ്‍ഗ്രസ് നേതൃത്വം സവര്‍ക്കറെ രാജ്യദ്രോഹിയെന്ന് വിളിച്ചു അപമാനിച്ചുവെന്നുമാണ് രഞ്ജിത്തിന്റെ പരാതിയില്‍ വ്യക്തമാക്കുന്നുത്