രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്നു കേ​ര​ള​ത്തി​ല്‍

180

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു തു​ട​ക്ക​മി​ടാ​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്നു കേ​ര​ള​ത്തി​ല്‍ എ​ത്തും. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്കു​ന്ന മ​റൈ​ന്‍ ഡ്രൈ​വി​ലെ സം​ഗ​മ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും.ഉ​ച്ച​യ്ക്ക് ഒ​ന്നി​നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്വീ​ക​രി​ക്കും.

അ​ന്ത​രി​ച്ച എം.​ഐ. ഷാ​ന​വാ​സി​ന്‍റെ വ​സ​തി​യി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ട​ശേ​ഷം മൂ​ന്നി​നു മ​റൈ​ന്‍ ഡ്രൈ​വി​ലെ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​രു​മി​ച്ച്‌ കാ​ണു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി, ഒ​രു​മ​ണി​ക്കൂ​റോ​ളം അ​വ​രു​മാ​യി ചെ​ല​വി​ടും. 4.50നാ​ണു യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള ച​ര്‍​ച്ച. 6.30നു ​ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങും.

NO COMMENTS