വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാഹുലിന്റെ ആരോപണങ്ങള്‍ വിജയിക്കുന്നുവെന്നാണ്. സര്‍ക്കാര്‍ ഇടത്തരം വ്യാപാര മേഖലയെ തകര്‍ത്തെന്ന വാദം ഇതോടെ സ്ഥിരീകരിക്കപ്പെടുകയാണ്. കണക്കുകളില്ലാതെ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞുവെന്ന പേരുദോഷം പിയൂഷ് ഗോയലിന് ഇതോടെ സ്വന്തമാവും. അതേസമയം ഗുരുതര വീഴ്ച്ചയാണ് ഇത്. ഇതോടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവരാന്‍ മോദിക്കും സര്‍ക്കാരിനും സമ്മര്‍ദം ഉയരും. ഈ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുൻപ് വന്നാല്‍ ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയാവും.
നീതി ആയോഗും തൊഴില്‍ മേഖലയില്‍ കുതിപ്പുണ്ടായെന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരുടെ കണക്കിന്റെ കാര്യത്തില്‍ കൈമലര്‍ത്തുകയാണ്. നീതി ആയോഗിന്റെ കൈവശം രേഖകളില്ലെന്ന് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം മുദ്രയില്‍ 50000 രൂപയില്‍ താഴെയുള്ള വായ്പകളാണ് അധികവും നല്‍കിയിരിക്കുന്നത്. ഇതുവഴി തൊഴില്‍ അവസരം എങ്ങനെ വര്‍ധിപ്പിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഈ പണം കൊണ്ട് തൊഴില്‍ മേഖല വളരാനുള്ള സാധ്യത വളരെ കുറവാണ്.
കോണ്‍ഗ്രസും പിയൂഷ് ഗോയല്‍ അവതരിപ്പിച്ച കണക്കുകള്‍ പരിശോധിച്ചിരുന്നു. കോണ്‍ഗ്രസ് ബിജെപിയുടെ വാദങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കിയതിന്റെ വാഗ്ദാനങ്ങളുടെ ഫലങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. അതേസമയം മുദ്ര പദ്ധതി പ്രകാരം വായ്പകള്‍ അധികവും ലഭിച്ചത് ബാങ്കുകള്‍ക്കാണെന്നും, ഇവര്‍ ആ പണം, മറ്റ് വായ്പകളായി നല്‍കുമെന്നും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പണത്തിന്റെ ദുരുപയോഗമാണ്. ബിജെപിക്ക് ഇതും തിരിച്ചടിയാവും.