കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ല മെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി.
അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് മെയില്‍ വയാനാട് എംപിയായ രാഹുലിനെ അയോഗ്യ നാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
ഡിജിറ്റല്‍ ഒപ്പുള്ള സുപ്രീംകോടതിയുടെ സര്‍ട്ടിഫൈഡ് വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള അപേക്ഷ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ട് കൈമാറി യിരുന്നു.
മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്ക്കെടുക്കുമ്പോൾ സഭയില്‍ രാഹുലിന്റെ സാന്നിധ്യമുണ്ടാകും.