മൈസൂരു: നോട്ടുനിരോധനത്തിലൂടെ ബിജെപി സർക്കാർ തകര്‍ത്ത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാനുള്ള പരിഹാരമാണ് കോണ്‍ഗ്രസിന്‍റെ മിനിമം വേതന പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി. നോട്ടുനിരോധനത്തെ ഒരു തന്ത്രമായിട്ടാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. അതിലൂടെ ഫാക്ടറികള്‍ അടയ്ക്കപ്പെട്ടു.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ഒഴിവാക്കും. സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നതില്‍ നോട്ടുനിര്‍ധോനത്തോടൊപ്പം ജിഎസ്ടിക്കും പങ്കുണ്ട്. കോണ്‍ഗ്രസ് വരുന്നതോടെ വ്യത്യസ്ത സ്ലാബുകള്‍ കാണില്ല. ഒരു നികുതിയെ ഉണ്ടായിരിക്കുകയുള്ളു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിനുള്ളില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും. വിവിധ പഞ്ചായത്തുകളിലായി പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്ര് ദേശീയ അധ്യക്ഷന്‍.തൊഴില്‍ ശാലകള്‍ പൂട്ടിയതോടെ തൊഴിലില്ലായ്മ വര്‍ധിച്ചു. എന്നാല്‍ ന്യായ് പദ്ധതിയിലൂടെ നിങ്ങളുടെ കയ്യില്‍ പണമെത്തുമെന്നും രാഹുല്‍ പറഞ്ഞു. കയ്യില്‍ പണമുണ്ടാകുമ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കാന‍് കഴിയും. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി നിര്‍ത്തുകയാണ് മോദി സര്‍ക്കാര്‍ തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ ന്യായ് പദ്ധതിക്ക് കഴിയുമെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും തൊഴിലില്ലാത്തവരുടേയും വീടിന് മുന്‍പില്‍ കാവല്‍ക്കാരനില്ല. അനില്‍ അംബാനിമാരെ പോലുള്ളവരുടെ വീടിന് മുന്നിലാണ് കാവല്‍ക്കാരനുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.
നേരത്തെ ചിത്രദുര്‍ഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിത്. കള്ളന്‍മാര്‍ക്കെല്ലാം എന്ത് കൊണ്ടാണ് മോദി എന്നു പേരു വരുന്നതെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നായിരുന്നു രാഹുലിന്‍റെ കര്‍ണാടകയിലെ ആരോപണം.