ചങ്ങനാശ്ശേരി: കൂറ്റന്‍ പതാകയുമായി രാഹുല്‍ ഗാന്ധിയുടെ വാഹനത്തിനു പിറകെ ജനം ഓടിയെത്തി . ഓടിയെത്തുന്നതു കണ്ട് രാഹുല്‍ വാഹനം നിര്‍ത്തി. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സംഗമിക്കുന്ന റെഡ് സ്ക്വയര്‍ ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.വാഹനത്തിലിരുന്നു കൊണ്ട് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക രോട് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ഗാന്ധിയോടൊപ്പം കെ.പി.സി.സി സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ. സി. സി സെക്രട്ടറി വേണുഗോപാലും ഉണ്ടായിരുന്നു. കൂടുതല്‍ സമയം ചെലവഴിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും വി.ഐ.പി ചുമതലയുള്ള കമാന്‍ഡോസും ഇറങ്ങിയാണ് രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കിയത്. അദ്ദേഹം ചിങ്ങവനം പരുത്തുംപാറയില്‍ റോഡ് ഷോയ്ക്കായി പോയി.