പാലക്കാട് സ്ഥാനാര്‍ഥിയായി നിര്‍ണയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റണമെന്നും തുറന്നടിച്ചു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണമെന്നും പരിശോധിച്ചി ല്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ ഡോ. പി സരിന്‍. ഉപതെരഞ്ഞെടു പ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയ ത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു സരിന്‍.
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാര്‍ഥിയാകാന്‍ സജീവമായി പരിഗണിച്ചിരുന്ന ഡോ. പി സരിന്‍ വിയോജിപ്പുമായി രംഗത്തെത്തി യതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം. മറ്റു നേതാക്കളെല്ലാം രാഹുലിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സരിന്റെ പ്രൊഫൈലിലെവിടെയും ഉണ്ടായില്ല.
തന്നെ ആരും പുറത്താക്കിയിട്ടില്ലയെന്നും ഈ രീതിയില്‍ പോയാല്‍ തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമെന്നും ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും സരിന്‍ പറഞ്ഞു. പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സരിന്‍ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.