കൊച്ചി: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11ന് കൊച്ചിയിലെത്തുന്നത് അദ്ദേഹം 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാർഥികളുമായി സംവദിക്കും. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും.
വൈകുന്നേരം ആലപ്പുഴയിലെത്തുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.
എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്ന അദ്ദേഹം കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുന്പാവൂർ, അങ്കമാലി മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.