ബാഹുബലി സിനിമിയുടെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്

220

ഹൈദരാബാദ്: ബാഹുബലി സിനിമിയുടെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ബാഹുബലി നിര്‍മാതാക്കളായ ശോബു യര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവരുടെ ഹൈദരാബാദിലെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. ഇവര്‍ അറുപത് കോടിയുടെ 1000ത്തിന്‍റെയും 500ന്‍റെയും പഴയ നോട്ടുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് എത്തിയ ചിത്രം ലോകമൊട്ടാകെ 650 കോടിയിലേറെ രൂപ നേടിയതായാണ് കണക്ക്. ഏപ്രിലില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങും. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ പിന്നാലെ വ്യാഴാഴ്ച ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ മറ്റുപല നഗരങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പലയിടത്തുനിന്നും അനധികൃതമായി സൂക്ഷിച്ച പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണക്കച്ചവടക്കാര്‍, നാണയവിനിമയക്കാര്‍, പണമിടപാട് സ്ഥാപനങ്ങള്‍ ഇവ മുഖേന കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

NO COMMENTS

LEAVE A REPLY