ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സെക്രട്ടറിയുടെ ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഉൗര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ നടത്തിയ പരിശോധനകളുടെ പശ്ചാത്തലത്തിലാണ് വിജയ് മുല്‍ഗന്ദിന്റെ വീടുകളിലും പരിശോധന നടത്തുന്നത്.