തിരുവനന്തപുരം : തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. സ്റ്റാച്യൂ-ജനറല്‍ ആശുപത്രി റോഡിലെ മൗര്യ രാജധാനി, സ്റ്റാച്യൂവിലെ പങ്കജ്, അരുണ ഭവൻ, പാളയം നാരായണ ഭവന്‍, പാളയം ഹൈ-ഡൈന്‍, മഞ്ഞാളിക്കുളം ഹോട്ടല്‍ ഹൈലാന്‍ഡ്, എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഇന്ന് രാവിലെ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഈ ഹോട്ടലുകള്‍ക്ക് നഗരസഭ കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.