തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്‌ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് എട്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പലയിടത്തും റെയില്‍ ഗതാഗതം തടസപ്പെടുത്തുകയാണ്. ജനശതാബദി, രപതിസാഗര്‍ എക്സ്പ്രസ് ട്രെയിനുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്. അഞ്ചുമണിക്കു പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയ്‌ക്ക് മാത്രമാണ് പുറപ്പെട്ടത്. ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞിരിക്കുകയാണ്. ശബരി എക്സ്പ്‌രസിന്റെ യാത്രയും വൈകി.
കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും മുടങ്ങി.പമ്ബയിലേക്കുള്ള കെഎസ്‌ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നില്ല. ആട്ടോ- ടാക്‌സികളും ഓടുന്നില്ല. അദ്ധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പെട്രോള്‍ പമ്ബ് ജീവനക്കാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ കൂടി പണിമുടക്കുന്നതിനാല്‍ ദിവസം ജനജീവിതം നിശ്ചലമാകും.ആശുപത്രികള്‍, വിമാനത്താവളം, വിവാഹങ്ങള്‍, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം വിതരണത്തിനുള്ള വാഹനങ്ങള്‍ പണിമുടക്കില്ല. ശബരിമല തീര്‍ഥാടനവും തടസപ്പെടില്ല. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.