കായംകുളം : രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 മദ്യകുപ്പികളുമായി ട്രെയിനില്‍ മദ്യം കടത്താന്‍ ശ്രമിച്ച രണ്ട് സ്‌ത്രീകളെ റെയില്‍വേ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ഇവരെ മദ്യവുമായി പിടികൂടിയത്. കര്‍ണാടകത്തില്‍ നിര്‍മ്മിച്ച മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ രമേശനും, ബംഗളുരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.
സ്ത്രീകളെ ബംഗളൂരുവില്‍ നിന്ന് മദ്യം തിരുവനന്തപുരത്ത് എത്തിച്ച് നല്‍കുന്നതിനാണ് നിയോഗിച്ചിരുന്നത്. തിരു വനന്തപുരത്ത് എത്തുമ്ബോള്‍ മദ്യം അവിടെ എത്തുന്ന ആള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശം. സ്ത്രീകളില്‍ നിന്നും മദ്യം വാങ്ങാനെത്തിയ ടാക്സി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായും സൂചന ലഭിക്കുന്നുണ്ട്. പ്രധാന പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും റെയില്‍വേ പോലീസ് അറിയിച്ചു.