തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു. 55 ലക്ഷം രൂപ കുടിശികയുള്ളതിനാലാണ് പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം. പണം അടച്ചാല്‍ പരസ്യം പുനഃസ്ഥാപിക്കാം. റെയില്‍വേയുടെ അനുമതിയില്ലാതെയാണ് ഏജന്‍സി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. റെയില്‍വേയുടെ നിര്‍ദേശനുസരണം കരാറുകാരനാണ് പരസ്യ ബോര്‍ഡുകള്‍ നീക്കിയതെന്നും റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.
അതേസമയം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെ എ. സമ്ബത്ത് എംപിയുടെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫ്ലക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്.പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്ന് ഏജന്‍സി വ്യക്തമാക്കി ആറു മാസത്തെ തുക കുടിശികയുണ്ടെന്നും ഏജന്‍സി അറിയിച്ചു.