ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റെയില്‍വേയും ജാഗ്രതാ നിര്‍ദേശം നല്കി. അതിര്‍ത്തിയ്ക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കി. ജമ്മു കാഷ്മീരിലൂടെയുള്ള എല്ലാ ട്രെയിനുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചതായി റെയില്‍വേ സുരക്ഷാസേന ഡിജി അറിയിച്ചു. നേരത്തേ, സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ഡല്‍ഹി മെട്രോ റെയിലില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.