കുറുകുറ്റി ട്രെയിന്‍ അപകടം : വേ ഇന്‍സ്‌പെക്ടറെ റെയില്‍വെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

186

കറുകുറ്റിയില്‍ ട്രെയിന്‍ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തി. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി‍. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ റെയില്‍വെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ യാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഇന്നലെത്തന്നെ റെയില്‍വെ കണ്ടെത്തിയിരുന്നു എന്നാല്‍ ട്രാക്കിലെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും ഇത് വെല്‍ഡ് ചെയ്ത് ശരിയാക്കാതെ ബോള്‍ട്ട് ഉപയോഗിച്ച് ശരിപ്പെടുത്തുതയായിരുന്നെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ആലുവ ഏരിയയിലെ അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനെ റെയില്‍വെ ഡിവിഷണല്‍ എഞ്ചിനീയര്‍ സസ്പെന്റ് ചെയ്തത്. സംഭവ സമയത്ത് ട്രെയിന്‍ വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം വഴിമാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY